രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി പിണറായി വിജയന്‍: കമല്‍ ഹാസന്‍

രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി പിണറായി വിജയന്‍: കമല്‍ ഹാസന്‍

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (14:23 IST)
പിണറായി വിജയനാണ് തന്റെ രാഷ്ട്രീയ ഉപദേശകനെന്ന് കമലഹാസൻ. രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ആദ്യ ഉപദേശം നല്‍കിയത് അദ്ദേഹമാണ്. രാഷ്‌ട്രീയ പരമായ എല്ലാ സംശയങ്ങളിലും  ഉത്തരം കണ്ടെത്താന്‍ കേരളാ മുഖ്യമന്ത്രിയെയാണ് താന്‍ സമീപിക്കുന്നതെന്നും കമല്‍ പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയത് പിണറായിയാണ്. തന്റെ മാര്‍ഗദര്‍ശി അദ്ദേഹമാണെന്നും തമിഴ് മാസികയായ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ പറയുന്നു.

രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമാക്കിയ ശേഷം തനിക്ക് തമിഴ്‌നാട്ടിലെ പല നേതാക്കളില്‍ നിന്നും അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭിക്കാറുണ്ട്. ഇവരുമായി പല രാഷ്‌ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്‌തു. എന്നാല്‍, തന്റെ പാര്‍ട്ടിയുടെ ഭാഗമാകാന്‍ ഇവരോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറില്‍ പിണറായി വിജയനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് എത്തിയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരുമായും കമല്‍ ചര്‍ച്ചകള്‍ നടത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

അടുത്ത ലേഖനം
Show comments