Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാളിൽ ജൂൺ ഒന്ന് മുതൽ എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മമത ബാനർജി

ബംഗാളിൽ ജൂൺ ഒന്ന് മുതൽ എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മമത ബാനർജി
, വെള്ളി, 29 മെയ് 2020 (19:45 IST)
പശ്ചിമ ബംഗാളിൽ ജൂൺ ഒന്ന് മുതൽ എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി.ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ പത്തില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാർ വിജയമായിരുന്നുവെന്നും പുറത്തുനിന്നും ആളുകൾ വരുന്ന സാഹചര്യത്തിലാണ് നിലവിൽ കേസുകൾ വർദ്ധിക്കുന്നതെന്നും മമത പറഞ്ഞു.മാര്‍ച്ച് 25-ന് ആദ്യഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. നിലവിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരാധനാലയങ്ങൾ തുറക്കുവാൻ തീരുമാനമായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ വേണ്ട, പകരം മുല്ലപ്പൂവച്ച് കോട്ടേഴ്‌സില്‍ വന്നാല്‍ മതി; വീട്ടമ്മ നല്‍കിയ സസ്‌പെന്‍സില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍