Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരുമരണംകൂടി; മരിച്ചത് പത്തനംതിട്ട സ്വദേശിയായ 65കാരന്‍

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരുമരണംകൂടി; മരിച്ചത് പത്തനംതിട്ട സ്വദേശിയായ 65കാരന്‍

ശ്രീനു എസ്

പത്തനംതിട്ട , വെള്ളി, 29 മെയ് 2020 (13:17 IST)
കൊവിഡ് മൂലം സംസ്ഥാനത്ത് ഒരുമരണം കൂടി സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശി ജോഷിയാണ്(65) മരിച്ചത്. ഇയാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു മരണം സംഭവിച്ചത്. ഈമാസം 11നായിരുന്നു ഇയാള്‍ അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. 
 
ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായി. മെയ് 18നായിരുന്നു ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഗുരുതരമായ പ്രമേഹരോഗമുണ്ടായിരുന്നതിനാല്‍ മെയ് 25 കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ മാറ്റിയിരുന്നു. 27-ാം തിയതിമുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ കേരളത്തിന് പുറത്ത് നിന്നും വന്നവരായിരുന്നു. 31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണെന്നുമാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. അഞ്ചുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ ക്ലാസുകൾക്ക് മാർഗനിർദേശങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്, കോളേജ് സമയം മാറ്റാനും തീരുമാനം