Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിക്ക് ഗോവയ്‌ക്ക് പോകണം, അഞ്ചിന്റെ പൈസയില്ലാത്ത കാമുകന്‍ പണിയൊപ്പിച്ചു; വിമാന അട്ടിമറിക്ക് സാധ്യതയെന്ന് മെയില്‍ അയച്ച യുവാവ് പിടിയില്‍

കാമുകിക്ക് ഗോവയ്‌ക്ക് പോകണം, അഞ്ചിന്റെ പൈസയില്ലാത്ത കാമുകന്‍ മെയില്‍ അയച്ചു - വിമാന അട്ടിമറി വാര്‍ത്തയ്‌ക്ക് പിന്നില്‍ യുവാവ്

കാമുകിക്ക് ഗോവയ്‌ക്ക് പോകണം, അഞ്ചിന്റെ പൈസയില്ലാത്ത കാമുകന്‍ പണിയൊപ്പിച്ചു; വിമാന അട്ടിമറിക്ക് സാധ്യതയെന്ന് മെയില്‍ അയച്ച യുവാവ് പിടിയില്‍
ഹൈദരാബാദ് , വ്യാഴം, 20 ഏപ്രില്‍ 2017 (16:32 IST)
മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ വിമാനം ഹൈജാക്ക് ചെയ്യാന്‍ ഒരു സംഘം  പദ്ധതിയിടുന്നതായി വ്യാജ ഭീഷണിമെയില്‍ അയച്ച യുവാവ് പിടിയില്‍. ബിസിനസുകാരനായ മിയാപൂര്‍ സ്വദേശി എം വംശി കൃഷ്ണയാണ് പൊലീസിന്റെ പിടിയിലായത്.

കാമുകിയുടെ മുന്നില്‍ മാനം നഷ്‌ടമാകാതിരിക്കാനാണ് വംശി മുംബൈ പൊലീസിന് വ്യാജ ഇ മെയില്‍ അയച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ വംശിക്ക് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ചെന്നൈ സ്വദേശിയായ കാമുകിയുണ്ട്.

വംശിയും കാമുകിയും മുംബൈയിലേക്കും ഗോവയിലേക്കും വിനോദയാത്ര പ്ലാന്‍ ചെയ്‌തു. താന്‍ മുംബൈയില്‍ എത്താമെന്നും അവിടേക്ക് വരുന്നതിനായി ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തു നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു. പണം ഇല്ലെങ്കിലും മാനം പോകാതിരിക്കാന്‍ ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് ഒരു വ്യാജ വിമാനടിക്കറ്റ് ഉണ്ടാക്കി ഏപ്രില്‍ 15ന് വംശി യുവതിക്ക് ഇ മെയില്‍ ചെയ്തു.

യുവതി വിമാനത്താവളത്തില്‍ എത്താതിരിക്കാനും തന്റെ തട്ടിപ്പ് മനസിലാകാതിരിക്കുന്നതിനുമാണ് വംശി പിന്നീട് പൊലീസിന് വ്യാജ മെയില്‍ അയച്ചത്. ആറു പേര്‍ പേര്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്നായിരുന്നു മെയില്‍. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും മെയില്‍ ഗൗരവമായി എടുക്കുകയും വിമാനങ്ങള്‍ക്ക് സുരക്ഷയും പരിശോധനയും ശക്തമാക്കി.

താന്‍ നല്‍കിയ വ്യാജ ടിക്കറ്റുമായി കാമുകി വിമാനത്താവളത്തില്‍ എത്താതിരിക്കാനാണ് വംശി എല്ലാം ചെയ്‌തത്. എന്നാല്‍, അന്വേഷണത്തിലൊടുവില്‍ യുവാവ് പൊലീസിന്റെ പിടിയിലാകുകയാ‍യിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനഭംഗ ശ്രമത്തിനിടെ വൃദ്ധയെ കൊല്ലാൻ ശ്രമം