Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാമിയ വെടിവെയ്‌പ്പ് ; രാജ്യത്തെ ക്രമസമാധാന നില തകർന്നെന്ന് കേജ്രിവാൾ, അക്രമിക്കെതിരെ ശക്തമായ നടപടിയെന്ന് അമിത് ഷാ

ജാമിയ വെടിവെയ്‌പ്പ് ; രാജ്യത്തെ ക്രമസമാധാന നില തകർന്നെന്ന് കേജ്രിവാൾ, അക്രമിക്കെതിരെ ശക്തമായ നടപടിയെന്ന് അമിത് ഷാ

അഭിറാം മനോഹർ

, വ്യാഴം, 30 ജനുവരി 2020 (20:06 IST)
ജാമിയ മിലിയ സർവകലാശാലയ്‌ക്ക് സമീപം നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധ മാർച്ചിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിഷേധവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലെ ക്രമസമാധാനനില വഷളായികൊണ്ടിരിക്കുകയാണെന്ന് കേജ്രിവാൾ ട്വീറ്ററിൽ പ്രതികരിച്ചു.
 
‘ഡല്‍ഹിയില്‍ എന്താണ് സംഭവിക്കുന്നത്? ക്രമസമാധാനം വഷളായിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ ക്രമസമാധാനം ശ്രദ്ധിക്കുക എന്നതായിരുന്നു കേജ്രിവാളിന്റെ ട്വീറ്റ്. അതേ സമയം അക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ അക്രമിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
 
വെടിവെയ്‌പ്പ് സംഭവത്തിൽ ഡൽഹി പോലീസ് കമ്മീഷണറുമായി സംസാരിക്കുകയും കർശന നടപടിയെടുക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇത്തരത്തിൽ ഒരു സംഭവവും കേന്ദ്ര സർക്കാർ സഹിച്ചു നിൽക്കില്ലെന്നും സംഭവത്തെ ഗൗരവകരമായി കണ്ട് കുറ്റവാളിക്കെതിരെ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; 14 ജില്ലകളിലും ബന്ധപ്പെടേണ്ട നമ്പറുകൾ ഇതാണ്