Publish Date: Thu, 30 Jan 2020 (19:07 IST)
Updated Date: Thu, 30 Jan 2020 (19:09 IST)
ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളത്തിലും ഇന്ത്യയിലും അതീവ ജാഗ്രതയിലാണ്. ഇതിനു പിന്നാലെ ജില്ലയിലും സജ്ജമാക്കിയിട്ടുള്ള ആശുപത്രികളും അനുബന്ധ വിവരങ്ങളും പ്രസിദ്ധീകരിച്ചു.
14 ജില്ലകളിലും ബന്ധപ്പെടേണ്ട ഡോക്ടര്‍മാരുടെ പേരും ആശുപത്രിയുടെ പേരും ഫോണ്‍ നമ്പറുമാണ് പ്രസിദ്ധീകരിച്ചത്. വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇപ്പോള്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥിനി.
തൃശൂർ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് വിദ്യാർത്ഥിനി. വിദ്യാർത്ഥിനിയുടെ ആരോഗ്യനില ഗുരുതരമല്ല. വിദ്യാർത്ഥിനിയെ നേരത്തേ തന്നെ ഐസുലേറ്റ് ചെയ്തിരുന്നു. ആയതിനാൽ ആശങ്കാ ജനകമായ അവസ്ഥയല്ലെന്നും വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണ്.