Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിങ്കുവിന്റെ മേലെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്, അടുത്ത യുവരാജായാണ് അവനെ കാണുന്നത്: ഗവാസ്‌കര്‍

Rinku singh
, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (14:21 IST)
ഇന്ത്യയുടെ യുവതാരം റിങ്കു സിങ്ങില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളതെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം നടത്തുന്ന റിങ്കുവില്‍ അടുത്ത യുവരാജിനെയാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
 
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നുന്ന പ്രകടനം നടത്തുന്ന റിങ്കു സിങ് രാജ്യാന്തര കരിയറിലും മികച്ച തുടക്കമാണ് കുറിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ യഷ് ദയാലിനെതിരെ അവസാന ഓവറില്‍ 5 സിക്‌സ് നേടി കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചതോടെയാണ് റിങ്കു ആരാധകരുടെ പ്രിയങ്കരനായി മാറിയത്. ഫിനിഷര്‍ റോളില്‍ വേറെയും മികച്ച പ്രകടനങ്ങള്‍ സീസണില്‍ താരം കാഴ്ചവെച്ചിരുന്നു. അവിശ്വസനീയമായ ആത്മവിശ്വാസമാണ് റിങ്കുവിന്റെ ഏറ്റവും വലിയ കരുത്തെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൾറൗണ്ടർമാരെ ഇല്ലാതെയാക്കും, ഐപിഎല്ലിലെ ഇമ്പാക്ട് പ്ലെയർ നിയമം എടുത്തുകളയണമെന്ന് വസീം ജാഫർ