Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ എന്ന അഭിമാനം, ഇന്ത്യ എന്ന ജനാധിപത്യമാതൃക

ഇന്ത്യ എന്ന അഭിമാനം, ഇന്ത്യ എന്ന ജനാധിപത്യമാതൃക

ജോൺസി ഫെലിക്‌സ്

, വെള്ളി, 14 ഓഗസ്റ്റ് 2020 (20:32 IST)
രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൊണ്ടാടുകയാണ്. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം.... ഉറക്കെ പറയാം, “മേരാ ഭാരത് മഹാന്‍”.
 
1947 ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രിയില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലര്‍വെട്ടത്തിലേക്ക് കാല്‍ വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. അന്ന് ജവഹര്‍ലാല്‍ നെഹ്രു ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെ മഹത്തായ ഒരു സംസ്കൃതി നൂറ്റാണ്ട് നീണ്ട വിദേശാധിപത്യത്തില്‍ നിന്ന് മോചനം നേടുകയായിരുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ബഹുമതിയോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ പുതുശക്തിയായി പരിലസിക്കുകയാണ്.
 
ഒരു രാഷ്ട്രമെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. ഭീകര പ്രവര്‍ത്തനങ്ങളാണ് മിക്ക ലോകരാജ്യങ്ങളെയും പോലെ ഇന്ത്യയ്ക്കും പ്രധാന ഭീഷണി ആയിരിക്കുന്നത്. ഇത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നു. അയല്‍രാജ്യം തന്നെ ഭീകരകേന്ദ്രമായി മാറിയതിന്റെ ദോഷവശങ്ങള്‍ 26/11 മുംബൈ ആക്രമണങ്ങളിലൂടെ നമുക്ക് മുന്നില്‍ വെളിവായതാണ്. ഇപ്പോഴും അതിര്‍ത്തിയില്‍ ശത്രുക്കള്‍ പ്രകോപനം തുടരുന്നു.
 
അയല്‍‌രാ‍ജ്യത്ത് നിന്നുള്ള ഭീകരര്‍ ഇന്ത്യയുടെ മാറില്‍ ചോരക്കളങ്ങള്‍ തീര്‍ത്തപ്പോഴും ഇന്ത്യ പാലിച്ച സംയമനം ഭീരുത്വമെന്ന് ആരും വിധിയെഴുതിയില്ല. മേഖലയില്‍ സമാധാനം സൃഷ്ടിക്കാനും നയപരമായ സമീപനത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനും ഭരണപ്രതിപക്ഷങ്ങള്‍ ഏകാഭിപ്രായം പുലര്‍ത്തി. ഇത്തരം സമീപനമാണ് ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ എന്നും മതിപ്പ് നല്‍കുന്നതും.
 
ഭീകരതയെ ഉന്‍‌മൂലനാശം ചെയ്യാന്‍ നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീതമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നില്‍ മാതൃകയായി കാഴ്ച വയ്ക്കാം.
 
കോട്ടങ്ങളെ മറന്ന് നേട്ടങ്ങള്‍ മാത്രം ലക്‍ഷ്യമാക്കി ശിഥിലീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് മേല്‍ വ്യക്തമായ അധീശത്വം നേടാന്‍ നമുക്ക് കൈകോര്‍ത്തുപിടിക്കാം. സമൂഹ മന:സാക്ഷിയെ അടുത്തറിഞ്ഞ് ഭീകരരെയും വിധ്വംസക ശക്തികളെയും നമ്മുടെ മണ്ണില്‍ നിന്ന് തൂത്തെറിയാന്‍ നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാന്ധിജി - എന്നും ഭാരതീയരുടെ മാർഗദീപം