മോദിയുടെ ജന്മദിനം;1.25 കിലോയുടെ സ്വർണ കിരീടം ഹനുമാന് സമർപ്പിച്ച് ഭക്തൻ

ഇന്നലെ വാരണാസി സങ്കത് മോചന്‍ ക്ഷേത്രത്തിലാണ് അരവിന്ദ് സിംഗ് എന്നയാള്‍ കിരീടം സമര്‍പ്പിച്ചത്.

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (13:00 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി 69ആം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ഹനുമാന് 1.25 കിലോയുടെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് വാരണാസി സ്വദേശി. ഇന്നലെ വാരണാസി സങ്കത് മോചന്‍ ക്ഷേത്രത്തിലാണ് അരവിന്ദ് സിംഗ് എന്നയാള്‍ കിരീടം സമര്‍പ്പിച്ചത്.
 
ലോക്സഭയില്‍ വാരണാസിയെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ നേര്‍ന്നിരുന്നതായി അരവിന്ദ് സിംഗ് പറഞ്ഞു. കഴിഞ്ഞ 75 വര്‍ഷത്തോളം സാധിക്കാതിരുന്ന രാജ്യത്തിന്‍റെ വളര്‍ച്ച സാധ്യമാക്കിയത് മോദിയാണ്.
 
അതിനാല്‍ അദ്ദേഹത്തിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സ്വര്‍ണ കിരീടം സമര്‍പ്പിക്കുകയാണ്. മോദിയും ഇന്ത്യയുടെ ഭാവിയും സ്വര്‍ണം പോലെ തിളങ്ങുമെന്നും കാശിയിലെ ജനങ്ങളുടെ ആദരവാണ് ഈ സ്വര്‍ണ കിരീടമെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു. 69ആം ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മരട്; അഴിമതിക്കും നിയമലംഘനത്തിനും സർക്കാർ കൂട്ടു നിൽക്കരുത്: വിഎസ് അച്യുതാനന്ദൻ