മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ സ്വന്തമാക്കാം; വില 200 രൂപ മുതൽ; ലേലം ശനിയാഴ്ച ഓൺലൈൻ വഴി

ആകെ 2,772 സമ്മാനങ്ങളാണ് ലേലം വഴി വിൽപ്പന നടത്തി ധനസമാഹരണം നടത്തുന്നത്.

വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (09:19 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യുന്നു. ഈമാസം 14നാണ് 2,700 സമ്മാനങ്ങൾ ലേലത്തിൽ വിൽക്കുന്നത്. ഓൺലൈൻ വഴിയാണ് വിൽപ്പനെയെന്ന് സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു.
 
ആകെ 2,772 സമ്മാനങ്ങളാണ് ലേലം വഴി വിൽപ്പന നടത്തി ധനസമാഹരണം നടത്തുന്നത്. മോദിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അടിസ്ഥാന തുക 200 രൂപയാണ്. പരമാവധി 2.5 ലക്ഷം രൂപ വരെയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ലേലത്തിലൂടെ ലഭിക്കുന്ന തുക എന്തിന് വിനിയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
 
കഴിഞ്ഞ തവണ മോദിക്ക് ലഭിച്ച 1,800 ലേറെ സമ്മാനങ്ങൾ ലേലത്തിൽ വച്ചിരുന്നു. അതിലൂടെ ലഭിച്ച തുക ഗംഗാ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ചിലവഴിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തിരുവോണനാളിൽ ബീച്ച് കാണാൻ പോയ പതിനഞ്ചുകാരനെ തിരയിൽപ്പെട്ട് കാണാതായി