ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മോണിങ് കൺസൾട്ട് നടത്തിയ സർവേയിലാണ് മോദി ഒന്നാമതെത്തിയത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരെ പിന്തള്ളിയാണ് മോദിയുടെ നേട്ടം.
സർവേയിൽ 78 ശതമാനം പോയൻ്റോടെയാണ് മോദി ഒന്നാമതെത്തിയത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയത്. 68 ശതമാനം വോട്ട് നേടി മെക്സിക്കൻ പ്രസിഡൻ്റ് ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാമതും 62 ശതമാനം വോട്ടുമായി സ്വിസ് പ്രസിഡൻ്റ് അലൈൻ ബെർസെറ്റ് മൂന്നാമതുമെത്തി.