'മോദിയോടു ശരിക്കും സ്നേഹം മാത്രം'; പ്രധാനമന്ത്രിയെ ആലിംഗനം ചെയ്‌തത് എന്തിനെന്ന് വിശദീകരിച്ച് രാഹുൽ

ചെന്നൈ സ്റ്റെല്ലാ മാരീസ് കോളജിലെ വിദ്യാർഥികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (14:58 IST)
പാർലമെന്റിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതിനെന്തിനാണെന്ന് വിശദീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചെന്നൈ സ്റ്റെല്ലാ മാരീസ് കോളജിലെ വിദ്യാർഥികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 
‘ഞാന്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കേട്ടിരിക്കുകയായിരുന്നു. വളരെ വളരെ ദേഷ്യത്തിൽ കോൺഗ്രസിനെതിരെയായിരുന്നു അദ്ദേഹം സംസാരിച്ചത്. എനിക്ക് അദ്ദേഹത്തോട് യാതൊരു ദേഷ്യവുമില്ല. അദ്ദേഹം കോണ്‍ഗ്രസിനെതിരെയാണ് സംസാരിക്കുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. പക്ഷേ എന്റെ ഉള്ളില്‍ അദ്ദേഹത്തോട് സ്നേഹം തോന്നി. ഈ മനുഷ്യന് ലോകത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് കുറഞ്ഞത് എന്റെ ഭാഗത്തുനിന്ന് ഞാനെങ്കിലും സ്നേഹം കാണിക്കണമെന്ന്. എനിക്ക് ശരിക്കും അദ്ദേഹത്തോട് സ്നേഹം തോന്നിയിരുന്നു. ‘ എന്നാണ് രാഹുല്‍ പറഞ്ഞത്.
 
കഴിഞ്ഞ ജൂലൈയില്‍ ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു രാഹുലിന്റെ ആലിംഗനം. ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിനൊടുവില്‍ നരേന്ദ്രമോദിയെ ഇരിപ്പിടത്തിലെത്തി രാഹുല്‍ കെട്ടിപ്പിടിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ അറസ്റ്റില്‍; കൊലപാതക കാരണം മാനസിക വിഭ്രാന്തി

കോഴിക്കോട് ഉറപ്പിച്ച് എല്‍ഡിഎഫ്; മേയര്‍ സ്ഥാനാര്‍ഥിയായി മുസാഫര്‍ അഹമ്മദ് പരിഗണനയില്‍

സ്ത്രീ സുരക്ഷയ്ക്കായി സായുധ പോലീസുകാര്‍: രാത്രി ട്രെയിനുകളില്‍ റെയില്‍വേ പോലീസിന് തോക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്ന് കേരളം

Pinarayi Vijayan: പിണറായി വിജയന്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ നയിക്കും; 'തലമുറ മാറ്റം' പ്ലാന്‍ എ, വനിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പരിഗണനയില്‍

ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന; എന്‍ വാസു മൂന്നാം പ്രതി

അടുത്ത ലേഖനം
Show comments