Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി അനുകൂല ചാനലുകൾ ബഹിഷ്കരിക്കുക; ആവശ്യവുമായി തേജ്വസി യാദവിന്റെ കത്ത്

ടൈംസ് നൗ, റിപ്പബ്ലിക് ടിവി, സീ ന്യൂസ് തുടങ്ങി സംഘപരിവാർ അനുഭാവമുളള ചാനലുകൾ മാത്രമല്ല, എല്ലാ ചാനലുകളെയും സൂക്ഷിക്കണമെന്നും തേജസ്വി കത്തിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബിജെപി അനുകൂല ചാനലുകൾ ബഹിഷ്കരിക്കുക; ആവശ്യവുമായി തേജ്വസി യാദവിന്റെ കത്ത്
, ചൊവ്വ, 12 മാര്‍ച്ച് 2019 (16:02 IST)
ലോക്സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ബിജെപി അനുകൂല ചാനലുകളെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ട് ആർജെഡി നേതാവ് തേജ്വസി യാദവിന്റെ കത്ത്. ടൈംസ് നൗ, റിപ്പബ്ലിക് ടിവി, സീ ന്യൂസ് തുടങ്ങി സംഘപരിവാർ അനുഭാവമുളള ചാനലുകൾ മാത്രമല്ല, എല്ലാ ചാനലുകളെയും സൂക്ഷിക്കണമെന്നും തേജസ്വി കത്തിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. 
 
തേജസ്വി യാദവിന്റെ പിതാവും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവും മകന്റെ ആഹ്വാനത്തെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്. മോദി മാധ്യമങ്ങളെ ബഹിഷ്ക്കരിക്കുക എന്നാണ് ലാലു പ്രസാദ് കത്തിനോട് പ്രതികരിച്ചു മാധ്യമങ്ങളോട് സംസാരിച്ചത്. അതേ സമയം തേജ്വസി യാദവിന്റെ ആഹ്വാനത്തോട് രൂക്ഷമായാണ് ബിജെപി പ്രതികരിച്ചത്. മാധ്യമങ്ങളെ ഏറ്റവും ശക്തമായ രീതിയിൽ ഉപയോഗിക്കുന്ന കോൺഗ്രസിന്റെ മടിയിലിരുന്നാണ് തേജസ്വി യാദവ് ഇങ്ങനെ സംസാരിക്കുന്നതെന്നാണ് ബിജെപി പറയുന്നത്. 
 
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ തുടങ്ങിയ മുതിർന്ന നേതാക്കൾക്കാണ് തേജ്വസി യാദവ് കത്തയച്ചിരിക്കുന്നത്. എല്ലാം പ്രതിപക്ഷ കക്ഷികളെയും താഴ്ത്തിക്കെട്ടുന്ന രീതിയില്‍‌ എല്ലാ വൈകുന്നേരങ്ങളിലും പല പരിപാടികളും സംഘടിപ്പിക്കുന്നു. ബി.ജെ.പി അനുകൂല ചാനലുകളാണ് ഇങ്ങനെയെല്ലാം സംപ്രക്ഷണം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന നഗ്നമായസത്യമാണിതെന്നും കത്തിൽ കുറിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വൈദികരുടെ ജോലി ആത്മീയ പ്രവർത്തനം, രാഷ്‌ട്രീയമല്ല'; തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി ഇടുക്കി രൂപത - സഭയുടെ കരുതൽ ഇത്തവണ ജോയ്സ് ജോർജിന് ഉണ്ടാകില്ല!