Publish Date: Sun, 28 Jun 2020 (12:19 IST)
Updated Date: Sun, 28 Jun 2020 (12:22 IST)
ലഡാക്കിൽ നമ്മുടെ പ്രദേശങ്ങൾ മോഹിക്കുന്നവർക്ക് ശക്തമായ മറുപടി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തികളും രാജ്യത്തിന്റെ പരമാധികാരവും സംരക്ഷിക്കുന്നതിൽ രാജ്യം പ്രതിജ്ഞബദ്ധമാണെന്നും മോദി പറഞ്ഞു.പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ജവാന്മാരുടെ ധീരത രാജ്യം എപ്പോളും ഓർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിരവധി വെല്ലുവിളികൾ നേരിടുന്ന വർഷമാണിത്. എന്നാൽ എല്ലായിപ്പോഴും വെല്ലുവിളികൾ നമ്മൾ മറികടന്നതായി ചരിത്രം കാണിക്കുന്നു. വെല്ലുവിളികൾ നമ്മെ കൂടുതൽ ശക്തരാക്കിയിട്ടുണ്ട്.ഇത്തവണയും നമ്മൾ വെല്ലുവിളികളെ വിജയമാക്കി മാറ്റുമെന്നും മോദി പറഞ്ഞു.