Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ മരണത്തിനായി ചിലര്‍ കാശിയില്‍ പ്രാര്‍ത്ഥന നടത്തി'; നരേന്ദ്ര മോദി

'എന്റെ മരണത്തിനായി ചിലര്‍ കാശിയില്‍ പ്രാര്‍ത്ഥന നടത്തി'; നരേന്ദ്ര മോദി
, തിങ്കള്‍, 28 ഫെബ്രുവരി 2022 (07:43 IST)
രാഷ്ട്രീയ എതിരാളികള്‍ തന്റെ മരണത്തിനുവേണ്ടി കാശിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്ലാദമാണ് അനുഭവപ്പെട്ടത്. കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞു. അതിന്റെ അര്‍ഥം മരണംവരെ താന്‍ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണെന്നും മോദി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്തരീക്ഷ ഊഷ്‌മാവ് ക്രമാതീതമായി ഉയരുന്നു: സൂര്യാഘാതമേൽക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി