Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിയെ നാണംകെടുത്തിയ സംസ്ഥാന ഹര്‍ത്താലിനെ പിന്തുണച്ച് പ്രധാനമന്ത്രി

ബിജെപിയെ നാണംകെടുത്തിയ സംസ്ഥാന ഹര്‍ത്താലിനെ പിന്തുണച്ച് പ്രധാനമന്ത്രി

ബിജെപിയെ നാണംകെടുത്തിയ സംസ്ഥാന ഹര്‍ത്താലിനെ പിന്തുണച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി , ശനി, 15 ഡിസം‌ബര്‍ 2018 (09:13 IST)
കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേരളത്തില്‍ വേദനജനകമായ സംഭവമാണുണ്ടായത്. പ്രവര്‍ത്തകര്‍ ആത്മഹൂതി പോലുള്ള കടുത്ത നിലപാടുകള്‍ കൈക്കൊള്ളരുതെന്നും മോദി പറഞ്ഞു.

പ്രവര്‍ത്തകര്‍ ആത്മഹൂതി ചെയ്‌തത് വേദനജനകമായ സംഭവമാണ്. ജനാധിപത്യപരമായി പ്രവര്‍ത്തിച്ച് ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും നമോ’ ആപ്പിലൂടെ സംസാരിക്കവെ മോദി വ്യക്തമാക്കി.

അതേസമയം, സെക്രട്ടേറിയറ്റിന് സമീപത്തെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മാഹൂതി ചെയ്ത വേണുഗോപാലന്‍ നായര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴി പുറത്തു വന്നിരുന്നു.

“എനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങള്‍ ചെയ്തുകൂട്ടുന്നത് കാരണമാണിത്. ഞാന്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. എന്നെ ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ല“ - എന്നുമായിരുന്നു ഇയാളുടെ മരണമൊഴി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈക്കോടതി നിര്‍ദേശം: ശബരിമലയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പൊലീസ് - സുരക്ഷ ശക്തം