Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കോൺഗ്രസിനെ തോൽപ്പിക്കാൻ കാരാട്ട് വിഭാഗം അമിത് ഷായിൽനിന്ന് 100 കോടി കൈപ്പറ്റി’: അബ്ദുള്ളക്കുട്ടി

‘കോൺഗ്രസിനെ തോൽപ്പിക്കാൻ കാരാട്ട് വിഭാഗം അമിത് ഷായിൽനിന്ന് 100 കോടി കൈപ്പറ്റി’: അബ്ദുള്ളക്കുട്ടി

prakash karat
കണ്ണൂർ , വെള്ളി, 14 ഡിസം‌ബര്‍ 2018 (15:00 IST)
രാജസ്ഥാൻ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ പ്രകാശ് കാരാട്ട് വിഭാഗം ബിജെപിയിൽ നിന്നും 100 കോടി രൂപ കൈപ്പറ്റിയെന്ന് കോൺഗ്രസ് നേതാവായ എപി അബ്ദുള്ളക്കുട്ടി.

മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് അമിത് ഷായില്‍ നിന്നും പണം വാങ്ങിയത്. ഈ വിഷയം സിപിഎം ജനറൽ സെക്രട്ടറി തന്നെ പാർട്ടിക്കുള്ളിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണെന്നും  അബ്ദുല്ലക്കുട്ടി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽനിന്നു കൈപറ്റിയത് 100 കോടി.
മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് BJP യുടെ വിജയം സുനിശ്ചിതമാക്കാൻ. കോൺഗ്രസ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സീതാറാം യച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണു പഴയ ഡൽഹി സഖാക്കളിൽനിന്നു കിട്ടുന്ന ഞെട്ടിപ്പിക്കന്ന വിവരം.

രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർഥികളെ നിർത്തി നാലു ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ ബിജെപിയെ ജയിപ്പിച്ചു കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്.

രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബിജെപിയിലെ ദർവേന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാർത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണു പിടിച്ചത്.

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്കു കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയിമാണ് ഇവർ പയറ്റിയത്. സിപിഎം പാർട്ടി കോൺഗ്രസിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ എടുത്ത അടവു നയം എന്തായിരുന്നു?

ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസുമായി പോലും യോജിക്കണം. ഈ പാർട്ടി തത്വമാണു പ്രകാശ് കാരാട്ട്, പിണറായി ഗ്രൂപ്പുകൾ അമിത് ഷായ്ക്ക് മുന്നിൽ അടിയറ വച്ചത്. ഇതിനു സിപിഎം വലിയ വില കൊടുക്കേണ്ടി വരും. തീർച്ച.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കും’; തിയേറ്ററില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം - സംഭവം കൊടുങ്ങല്ലൂര്‍ കാര്‍ണിവലില്‍!