ഇന്ത്യയാകെ ഒറ്റ ചന്തയാക്കണം എന്നത് മൻമോഹൻ സിങ് നിർദേശിച്ചത്, അത് നടപ്പിലാക്കിയതിൽ കോൺഗ്രസ്സിന് അഭിമാനിക്കാം: പ്രധാനമന്ത്രി

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2021 (13:05 IST)
കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോപം അവസാനിപ്പിയ്ക്കണം എന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും വിണ്ടും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിൽ സംസാരിയ്ക്കവെയാണ് കാർഷിക നിയമങ്ങളെ പിന്തുണച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും പ്രധാനമന്ത്രി രംഗത്തെത്തിയത്. 'നിയമത്തിലെ കുറവുകൾ പരിഹരിയ്ക്കും. നടപ്പാക്കില്ലെന്ന് വാശിപിടിയ്ക്കുന്നത് ശരിയല്ല. കർഷകരുമായി ചർച്ചയ്ക്ക് ഞങ്ങൾ എപ്പോഴും തയ്യാറാണ്. മുൻപും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും പറയുകയാണ്.
 
കർഷക പ്രക്ഷോപവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിയ്ക്കാം, കർഷകരെ ചർച്ചയിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. താങ്ങുവില ഈ രാജ്യത്ത് ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, അത് തുടരുകയും ചെയ്യും. രാജ്യത്ത് കാർഷിക പരിഷ്കരണം നടപ്പിലാക്കേണ്ടതുണ്ട്. അതിന് കാത്തുനിൽക്കാൻ സമയമില്ല. രാജ്യം മുഴുവൻ ഒറ്റ ചന്തയായി മാറണം എന്നത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നിർദേശിച്ചതാണ്. മൻ‌മോഹൻ സിങ് പറഞ്ഞത് മോദി നടപ്പിലാക്കി എന്നതിൽ കോൺഗ്രസ്സിന് അഭിമാനിയ്ക്കാം. കർഷകർക്ക് പ്രതിഷേധിയ്ക്കാൻ അവകാശമുണ്ട്, പക്ഷേ പ്രായമായവർ വീടുകളിലേയ്ക്ക് മടങ്ങാൻ തയ്യാറാവണം. സമരം നിർത്തി കർഷകർ ചർച്ചയ്ക്ക് തയ്യാറാവണം, സർക്കാർ വാതിലുകൾ അടച്ചിട്ടില്ല' പ്രധാനമന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

അടുത്ത ലേഖനം
Show comments