Webdunia - Bharat's app for daily news and videos

Install App

125 കോടി ജനങ്ങളാണ് ബിജെപിയുടെ ഹൈക്കമാന്‍ഡെന്ന് പ്രധാനമന്ത്രി; രാഹുലിന്റെ കിരീടധാരണം ഔറംഗസേബിന്റെ ഭരണം പോലെ

ഷാജഹാനു ശേഷം ഔറംഗസേബ് തന്നെ; രാഹുലിനെ പരിഹസിച്ച് മോദി

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (17:28 IST)
രാഹുല്‍ ഗാന്ധിക്ക് നേരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചതിനാണ് കോൺഗ്രസ് ഉപാധ്യക്ഷനെ പരിഹസിച്ച് മോദി രംഗത്തെത്തിയത്. ഔറംഗസേബിന്റെ ഭരണം പോലെയാണ് രാഹുലിന്‍റെ കിരീടധാരണമെന്നായിരുന്നു മോദിയുടെ പരിഹാസം.   
 
മുഗള്‍ ഭരണകാലത്ത് ഷാജഹാനുശേഷം അദ്ദേഹത്തിന്റെ മകനായ ഔറംഗസേബ് വന്നതുപോലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതെന്നും മോദി പറഞ്ഞു. തങ്ങളുടേത് ഒരു കുടുംബ പാർട്ടിയാണെന്ന കാര്യം കോൺഗ്രസ് തന്നെ അംഗീകരിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നതെന്നും മോദി പറയുന്നു. അതുകൊണ്ടുതന്നെ ഈ ഔറംഗസേബ് ഭരണം നമുക്ക് വേണ്ട എന്നും മോദി വ്യക്തമാക്കി.
 
ബിജെപിയുടെ ഹൈക്കമാന്‍ഡ് എന്നത് 125 കോടി ജനങ്ങളാണെന്നും മോദി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ വല്‍സദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

അടുത്ത ലേഖനം
Show comments