Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് രാജ്യത്തിന് ബാധ്യത : യോഗി ആദിത്യനാഥ്

രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് രാജ്യത്തിന് ബാധ്യത : യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി , തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (15:54 IST)
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് പത്രിക സമര്‍പ്പിച്ച രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ ബാധ്യതയായി കോണ്‍ഗ്രസ് മാറിക്കൊണ്ടിരിക്കുകയാണ് രാഹുല്‍ഗാന്ധിയുടെ വരവോടെ അത് പൂര്‍ണമാകുമെന്നും യോഗി വിമര്‍ശിച്ചു.
 
തന്റെ പ്രവൃത്തിയിലൂടെയും പ്രസംഗത്തിലൂടെയും രാഹുല്‍ഗാന്ധി നമ്മളെ ചിരിപ്പിക്കുകയാണെന്നും യോഗി വ്യക്തമാക്കി. ഗുജറാത്തിലെ വികസന നയത്തെ ചോദ്യം ചെയ്യാന്‍ ഒരു തരത്തിലുള്ള അവകാശവും രാഹുലിന് ഇല്ലെന്നും അമേത്തിയില്‍ യോഗി വ്യത്മാക്കി.
 
കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ഇന്നാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിലവില്‍ രാഹുല്‍ ഉപാദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ആളാണ്. കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് വൈകുന്നേരം മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. 
 
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ഇതുവരെ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. രാഹുലിനെതിരെ ആരും മത്സരിക്കില്ല എന്നാണ് കരുതപ്പെടുന്നത്. കോണ്‍ഗ്രസ്സിന്റെ ഭരണഘടന അനുസരിച്ച് രാഹുല്‍ സ്വമേധയാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും 10 പ്രാദേശിക കോണ്ഗ്രസ്സ് കമ്മിറ്റി പ്രധിനിധികളില്‍ നിന്നും മത്സരിക്കുന്നതിനുള്ള സമ്മതവും തേടിയിരിക്കണം. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ നല്‍കിയത്. ഈ മാസം 11 ആണ് നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ചാരം വാങ്ങിയ ശേഷം ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്; ആഞ്ഞടിച്ച് എം സ്വരാജ്