ആദ്യ ടൗണ്‍ഹാള്‍ പ്രസംഗം നടത്തി മോദി; പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ് പുറത്തിറക്കി
ആദ്യ ടൗണ്‍ഹാള്‍ പ്രസംഗം നടത്തി മോദി; പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ് പുറത്തിറക്കി
പ്രധാനമന്ത്രിയുടെ ആദ്യ ടൗണ്‍ഹാള്‍ പ്രസംഗം ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയെ കോംപ്ലക്‌സില്‍ നടന്നു. നല്ല ഭരണമെന്നാല്‍ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭരണത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കുണ്ടെന്ന് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ടെക്‌നോളജിക്ക് സാധിക്കുമെന്നും പറഞ്ഞു. മികച്ച ഭരണം എന്നത് ജനങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. വോട്ട് ചെയ്ത് മാറി നില്‍ക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കില്ല. ഭരണത്തില്‍ ജനങ്ങളും പങ്കാളികളാകണമെന്നും മോദി പറഞ്ഞു.
ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ്. എട്ട് ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നേടാനായാല്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥയായി ഇന്ത്യമാറും. ദുരിത നിവാരണ പദ്ധതികള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. വികസനവും മികച്ച ഭരണവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അര്‍ഹതപ്പെട്ടവരുടെ കൈയ്യിലേക്ക് ഗുണഫലങ്ങള്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ ഭരണംകൊണ്ട് യാതൊരു ഗുണവുമില്ല. ഗുണഫലങ്ങള്‍ ഇര്‍ഹതപ്പെട്ടവരുടെ കൈയ്യിലേക്ക് തന്നെ എത്തിച്ചേരുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് പ്രധാനമന്ത്രി മറുപടിയും നല്‍കി.
മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വികസിപ്പിച്ച പ്രധാനമന്ത്രി മൊബൈല്‍ ആപും മോദി പരിപാടിയില്‍ അവതരിപ്പിച്ചു. ആപില്‍ പത്ത് ഭാഷകളിലായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും അതിന്റെ ഇന്‍ഫോ ഗ്രാഫും ലഭ്യമാക്കിയിട്ടുണ്ട്. ആപ് അവതരിപ്പിച്ച ശേഷം വിദ്യാര്‍ത്ഥികളെ നേരിട്ട് കാണുകയും അഭിനന്ദിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ടൗണ്‍ഹാള്‍ പ്രസംഗം നടത്തുന്നത്.