Publish Date: Fri, 19 Nov 2021 (08:38 IST)
Updated Date: Fri, 19 Nov 2021 (08:40 IST)
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ രണ്ടു ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് 140.85 അടിയായി കുറഞ്ഞിട്ടുണ്ട്. സെക്കന്റില്‍ 752 ഘനയടി ജലമാണ് ഇടുക്കിയിലേക്ക് ഒഴുകിയിരുന്നത്. അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുകയെന്ന ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ഇന്ന് ചപ്പാത്തില്‍ ഉപവാസം നടത്തും. പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.