Publish Date: Sun, 31 May 2020 (11:37 IST)
Updated Date: Sun, 31 May 2020 (11:44 IST)
ഡൽഹി: രാജ്യത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ച പാശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽനിന്നും സാമ്പത്തികരംഗം പതിയെ തിരിച്ചുവരികയാണെന്നു അദ്ദേഹം പറഞ്ഞു. പ്രദിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ജനസംഖ്യ കൂടുതലായിട്ടും കൊവിഡിനെ പ്രതിരോധിയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കൊവിഡിനെ തുടർന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ജനങ്ങളാണ് ഈ പോരാട്ടം നയിയ്ക്കുന്നത്. ആഗോള രജ്യങ്ങളീലേതുപോലെ ഇന്ത്യയിൽ രോഗവ്യാപനം ഉണ്ടായിട്ടില്ല. വൈറസിനെതിരായ നമ്മുടെ യുദ്ധം നീണ്ടുനിൽക്കും. നൂതന സങ്കേതങ്ങൾ തേടിയാലെ ഈ പോരാട്ടത്തിൽ വിജയിയ്ക്കനാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.