രാജ്യം അൺലോക്ക് രണ്ടിലേക്ക്, സൗജന്യ റേഷൻ സേവനങ്ങൾ നവംബർ വരെ നീട്ടിയതായി പ്രധാനമന്ത്രി

Webdunia
ചൊവ്വ, 30 ജൂണ്‍ 2020 (16:26 IST)
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം അൺലോക്ക്ഡൗണിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
80 കോടി ആളുകൾക്ക് ഈ കാലയളവിൽ റേഷൻ നൽകാൻ സർക്കാരിനായി.കൂടുതൽ ആഘോഷങ്ങൾ വരുന്ന കാലമായതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സൗജന്യ റേഷൻ സേവനങ്ങൾ നവംബർ വരെ നീട്ടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യം മുഴുവൻ വൺ റേഷൻ കാ‍ർഡ്, വൺ നേഷൻ പദ്ധതി നടപ്പാക്കും. ഇതോടെ രാജ്യത്തെ ഏതുപൗരനും രാജ്യത്തിന്റെ എവിടെനിന്നും റേഷൻ വാങ്ങാനാവും.
 
പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യം പിടുച്ചു നിന്നത് നികുതിദായകരുടേയും ക‍ർഷകരുടേയും പിന്തുണ കൊണ്ടാണെന്നും ഇതിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി പറഞ്ഞു.കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുക എന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രി മുതൽ എല്ലാവരുടെയും ചുമതലയാണെന്നും മോദി പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

പിതാവിന്റെ ആക്രമണം സഹിക്കവയ്യാതെ ഒന്‍പതാംക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

അടുത്ത ലേഖനം
Show comments