Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൂത്തുക്കുടി കസ്റ്റഡി മരണം: നടന്നത് അതിക്രൂരമായ പോലീസ് പീഡനം ആശുപത്രി അധികൃതരും കൂട്ടുനിന്നു

തൂത്തുക്കുടി കസ്റ്റഡി മരണം: നടന്നത് അതിക്രൂരമായ പോലീസ് പീഡനം ആശുപത്രി അധികൃതരും കൂട്ടുനിന്നു
, ഞായര്‍, 28 ജൂണ്‍ 2020 (09:51 IST)
തൂത്തുക്കുടിയിൽ ലോക്ക്ഡൗൺ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്‌ത അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ കോവിൽപ്പെട്ടി മജിസ്ട്രേറ്റിനെതിരെ വ്യാപാരികളുടെ ബന്ധുക്കൾ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ രണ്ടുപേരെയും കാണാതെയാണ് റിമാൻഡ് ചെയ്യാൻ  മജിസ്ട്രേറ്റ് അനുമതി നൽകിയത്.വീടിന്റെ മുകളിൽ നിന്നും കൈവീശിയാണ് മജിസ്ട്രേറ്റ് അനുമതി നൽകിയത്.
 
തടിവ്യാപാരിയായ ജയരാജനെയും, മകന്‍ ബനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗൺ സമയത്തിന് 15 മിനിറ്റ് ശേഷവും കട തുറന്നുവെന്നായിരുന്നു കുറ്റം.രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തി കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റി.തുടർന്ന് സ്വകാര്യഭാഗങ്ങളിൽ ഗുദത്തിലും പോലീസ് ലാത്തികൾ കടത്തുന്നതടക്കം ക്രൂരമായ ശിക്ഷകളാണ് പോലീസ് നടത്തിയത്.നഗ്നരായി നിർത്തി കാലിലെ ചിരട്ടകൾ തല്ലി തകർത്തു.ഗുദത്തിൽ നിന്നുള്ള രക്തസ്രാവം കടുംനിറത്തിലുള്ള ലുങ്കികൾ പൊലീസ് ആവശ്യപ്പെട്ടു.തുടർന്ന് ആശുപത്രിയിലാക്കിയെങ്കിലും ആശുപത്രി അധികൃതർ രണ്ടുപേരെയും പോലീസിന് വിട്ടുനൽകി.തുടർന്ന് ഉച്ചയോടെ ഉച്ചയോടെ ബെനിക്സിന് നെഞ്ചുവേദന ഉണ്ടായി. തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.പുലര്‍ച്ചെ നാലുമണിയോടെ ജയരാജന്റെ ആരോഗ്യ നിലയും വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
പൊലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ചൂണ്ടികാട്ടി ആശുപത്രിക്ക് മുൻപിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.സംഭവവുമായി ബന്ധപ്പെട്ട് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി ഇത്തരം കേസുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ചട്ടങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു, മരണം അഞ്ച് ലക്ഷവും കടന്ന് മുന്നോട്ട്