കേരളത്തിനൊപ്പമുണ്ട്; പിന്തുണയുമായി പ്രധാനമന്ത്രി

കേരളത്തിനൊപ്പമുണ്ട്; പിന്തുണയുമായി പ്രധാനമന്ത്രി

ഞായര്‍, 26 ഓഗസ്റ്റ് 2018 (12:26 IST)
കേരള ജനതയ്‌ക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾക്കൊപ്പം എല്ലാവരും തോളോടുതോൾ ചേർന്ന് നിൽക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. പലഭാഗങ്ങളിൽ നിന്നും ആളുകൾ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
പ്രതിമാസ റേ‍ഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ലാണ് പ്രധാനമന്ത്രി കേരളീയർക്ക് പിന്തുണ അറിയിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരെയും മറ്റ് രക്ഷാപ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു.
 
സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർഥ നായകൻമാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യോമസേന, കരസേന, നാവികസേന, ബിഎസിഎഫ്, സിഐഎസ്എഫ്, ആർഎഎഫ്, എൻഡിആർഎഫ് തുടങ്ങിയ വിഭാഗങ്ങൾ കേരളത്തെ പ്രളയക്കെടുതിയിൽ നിന്ന് രക്ഷിക്കാൻ പരിശ്രമിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം, അതില്‍ തട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം‘: ഗോസ്വാമിയ്‌ക്കെതിരെ എം. സ്വരാജ്