കൊടുങ്ങല്ലൂർ: പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനൊപ്പം സമീപവാസിയായ സുഹൃത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ആശുപത്രിയിലായി. മേത്തല പാലിയംതുരുത്തു മുല്ലശേരി ഷൈനിന്റെ മകൻ ലക്ഷ്മൺ എന്ന പതിനെട്ടുകാരനാണ് കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
വീടിന്റെ കാർ പോർച്ചിലായിരുന്നു ലക്ഷ്മണെ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഇരിങ്ങാലക്കുട നാഷണൽ സ്‌കൂൾ വിദ്യാർത്ഥിയായ ലക്ഷ്മൺ മരണം സംബന്ധിച്ച് കൂട്ടുകാർക്ക് വാട്ട്സ് ആപ്പ് സന്ദേശം അയച്ചിരുന്നതായും പറയുന്നു.
ഇതേ ദിവസം വൈകിട്ടോടെയാണ് സമീപവാസിയായ ആൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂരിനടുത്ത് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.