Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യാവകാശ കമ്മീഷൻ പല്ലുകൊഴിഞ്ഞ കടുവ, മൂർച്ചയേറിയ പല്ലുകൾ വേണമെന്ന് ചെയർമാൻ

ദേശീയ മനുഷ്യാവകാശ കമ്മീഷൻ പല്ലുകൊഴിഞ്ഞ കടുവ ആണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് എച്ച് എല്‍ ദത്തു. മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട കേസുകളിൽ കമ്മീഷന്റെ ഉത്തരവുകള്‍ നടപ്പാക്കുണമെങ്കിൽ മൂർച്ചയേറി

മനുഷ്യാവകാശ കമ്മീഷൻ പല്ലുകൊഴിഞ്ഞ കടുവ, മൂർച്ചയേറിയ പല്ലുകൾ വേണമെന്ന് ചെയർമാൻ
ന്യൂഡല്‍ഹി , വ്യാഴം, 2 ജൂണ്‍ 2016 (14:02 IST)
ദേശീയ മനുഷ്യാവകാശ കമ്മീഷൻ പല്ലുകൊഴിഞ്ഞ കടുവ ആണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് എച്ച് എല്‍ ദത്തു. മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട കേസുകളിൽ കമ്മീഷന്റെ ഉത്തരവുകള്‍ നടപ്പാക്കുണമെങ്കിൽ മൂർച്ചയേറിയ പല്ലുകൾ വേണ്ടിവരുമെന്നും ജസ്റ്റീസ് ദത്തു പറഞ്ഞു.
 
പലപ്പോഴും ഒറ്റപ്പെട്ട മേഖലകളിൽ പരിമിതമായ മാർഗങ്ങളെ ഉണ്ടാകാറുള്ളു, ഇതുപയോഗിച്ചായിരിക്കും മിക്കസാഹചര്യത്തിലും അന്വേഷണം നടത്തുക. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പല കേസുകളിലും വരെ വേദനയോടെയാണ് കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. ഈ പരിതിയിൽ നിന്നും ലഭ്യമാകുന്ന തെളിവുകള്‍ കമ്മീഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും പരിശോധനയ്ക്ക് വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
കേസുകളിലെ തെളിവുകൾ കമ്മീഷന് നൽകുകയും കമ്മീഷൻ അന്തിമ തീരുമാനത്തിൽ എത്തിയ ശേഷം പരിഹാര നടപടികൾ നിർദേശിക്കും. സര്‍ക്കാരിന് അയക്കുന്ന ശുപാർശകൾ പരിഗണിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അധികാരികളുടെ താല്‍പര്യമാണ്. ശുപാര്‍ശകള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള അധികാരം കമ്മീഷന് നല്‍കേണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും ജസ്റ്റീസ് ദത്തു വ്യക്തമാക്കി.  

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‍നാഥ് ബെഹ്‌റ ജൂനിയര്‍ ഓഫീസറാണ്; സ്ഥനമാറ്റത്തിനെതിരെ സെന്‍‌കുമാര്‍ ഹര്‍ജി നല്‍കി