Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷഹീൻബാഗിലേത് രാഷ്ട്രീയക്കളി, അരാജകവാദികളെ ദില്ലി കീഴ്‌പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

ഷഹീൻബാഗിലേത് രാഷ്ട്രീയക്കളി, അരാജകവാദികളെ ദില്ലി കീഴ്‌പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

അഭിറാം മനോഹർ

, തിങ്കള്‍, 3 ഫെബ്രുവരി 2020 (19:46 IST)
പൗരത്വഭേദഗതി നിയമത്തിനെതിരായുള്ള സമരങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധങ്ങളിലൂടെ ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്‌മിയും കോൺഗ്രസ്സും ഡൽഹിയിലുടനീളം ആരാജകത്വം വ്യാപിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
 
സീലാംപുർ, ജാമിയ, ഷഹീൻ ബാഗ് എന്നിവിടങ്ങളിലെല്ലാം സി ‌എ‌ എയ്‌ക്കെതിരെ ഒന്നിലേറെ പ്രതിഷേധങ്ങൾ ഉയർന്നത് യാദൃച്ഛികമല്ലെന്നും അതെല്ലാം രാഷ്ട്രീയയത്തിൽ വേരൂന്നിയ പരീക്ഷണങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഷഹീൻ ബാഗിലെ സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ദില്ലിയെ കീഴ്പ്പെടുത്താൻ ആരാജകവാദികളെ സമ്മതിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 
ബദ്‌ലാ ഹൗസ് ഏറ്റുമുട്ടലിനെ ചോദ്യം ചെയ്തവർ ഇന്ന് ടുക്ഡെ ടുക്ഡെ മുദ്രാവാക്യം വിളിച്ചവരെ രക്ഷിക്കുകയാണ്. ഇതിന് ഭരണഘടനയേയും ദേശീയപതാകയേയും മറയാക്കുന്നു.അവരുടെ പ‌ദ്ധതി തടഞ്ഞില്ലെങ്കിൽ നാളെ മറ്റൊരു റോഡ് തടയും. ഇത് അവസാനിപ്പിക്കാൻ നിങ്ങളുടെ വോട്ടിന് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ദില്ലി ഭരിക്കുന്ന ആം ആദ്‌മി സർക്കാറിനേയും രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. എ എ‌ പി സർക്കാർ ആയുഷ്‌മാൻ ഭാരത് ഇല്ലാതാക്കിയെന്നും അരവിന്ദ് കെജ്രിവാള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയർപോർട്ടീൽ അതിക്രമിച്ചുകയറി ഹെലികോപ്റ്റർ തകർത്തു, ടേക്കോഫിന് ഒരുങ്ങിനിന്ന വിമാനത്തിന് മുന്നിൽ കുത്തിയിരുന്ന് യുവാവ് !