പൂനം പാണ്ഡെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ അംബാസഡറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള ദേശീയ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡറായി പൂനം പാണ്ഡയെ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. നടിയുടെ വ്യാജ മരണം സോഷ്യല്‍ മീഡിയകളില്‍ മോശം രീതിയിലുള്ള സ്വാധീം ചൊലുത്തിയെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഫെബ്രുവരി രണ്ട് വെള്ളിയാഴ്ചയാണ് പൂനം പാണ്ഡെ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് പൂനം മരിച്ചതെന്ന് താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. തൊട്ടടുത്ത ദിവസമാണ് പൂനം പാണ്ഡെ തന്നെ മരണവാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം ഉണ്ടാക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് താരത്തിന്റെ ന്യായീകരണം.