Select Your Language

Notifications

webdunia
webdunia
webdunia
webdunia

നന്നായി ജോലി ചെയ്യുന്നവന് ബഹുമാനം ലഭിക്കില്ല, ഉഡായിപ്പ് കാണിക്കുന്നവന്‍ ശിക്ഷിക്കപ്പെടുകയുമില്ല: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

Union Minister Nitin Gadkari News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 ഫെബ്രുവരി 2024 (11:26 IST)
നന്നായി ജോലി ചെയ്യുന്നവന് ബഹുമാനം ലഭിക്കില്ലെന്നും ഉഡായിപ്പ് കാണിക്കുന്നവന്‍ ശിക്ഷിക്കപ്പെടുകയുമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അവസരവാദികളായ രാഷ്ട്രീയക്കാര്‍ ഭരണകക്ഷിയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് പറയുകയായിരുന്നു മന്ത്രി. പ്രത്യയശാത്രത്തിലെ അപചയം  ജനാധിപത്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന നേതാക്കള്‍ ഉണ്ട്. പക്ഷെ അവരുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
ഏത് രാഷ്ട്രിയ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ആയാലും ഒരു കാര്യം ഉറപ്പാണ്. നന്നായി ജോലി ചെയ്യുന്നവര്‍ക്ക് ബഹുമാനം ലഭിക്കില്ല. തെറ്റുചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുകയുമില്ല. ഞാനിത് തമാശയായി പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനായി ലോക്മത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Loksabha Election 2024: തൃശൂരിൽ ഉൾപ്പടെ മൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും