Publish Date: Tue, 27 Sep 2022 (10:22 IST)
Updated Date: Tue, 27 Sep 2022 (10:26 IST)
രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള 8 സംസ്ഥാനങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്. കര്‍ണാടകയില്‍ മാത്രം 45 പേര്‍ അറസ്റ്റിലായെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാഷ്ട്രയിലെ പൂനയില്‍ നിന്ന് ആറു പേരും അറസ്റ്റില്‍ ആയിട്ടുണ്ട്.
നഗര്‍ബേരയില്‍ 10 പേരും ഡല്‍ഹിയില്‍ നിന്ന് 12 പേരും പോലീസിന്റെ കസ്റ്റഡിയിലായി. അതേസമയം ബിജെപി ഓഫീസിന് പെട്രോള്‍ ബോംമ്പെറിഞ്ഞ വ്യക്തിയെ കോയമ്പത്തൂരില്‍ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.