ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി. തന്റെ പുതിയ യാത്രാ വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
മലയാളത്തിന് പുറത്തും മീരയെ തേടി അവസരങ്ങള്‍ വന്നു.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35ല്‍ കൂടുതല്‍ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
സിനിമ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തവരുകയാണ് നടി.