രാജ്യത്ത വൈദ്യുതി വിതരണം പൂർണമായും സ്വകാര്യ മേഖലയിലേയ്ക്ക് മാറ്റുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്ര സർക്കാർ. ഇതിനായുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തുവിട്ടു. ടെൻഡർ നൽകേങ്ങതിന്റെ നടപടിക്രമങ്ങളും, സമയക്രമവും, ടെൻഡറുകളുടെ മാതൃകയും കേന്ദ്ര സക്കാർ തയ്യാറാക്കി .
സ്വകാര്യവത്കരണത്തിൽ കേരളത്തിന്റെ നിലപാട് ഉടൻ കേന്ദ്രത്തെ അറിയിച്ചേക്കും എന്നാണ് സൂചന. നിലവിൽ തൃപുര ഒഴികെ സർക്കാർ കമ്പനികൾക്ക് കിഴിലാണ് വൈദ്യുതി വിതരണം. തൃപുരയിൽ സർക്കാർ വകുപ്പിനു കീഴിലാണ്. ഡൽഹിയിൽ സ്വകാര്യ കമ്പനിയുടെ കീഴിലാണ് ഇത്. മറ്റിടങ്ങളിൽ ഉത്പാദനം പ്രസരണം, വിതരണം എന്നിവ വെവ്വേറെ കമ്പനികൾക്ക് കീഴിലാണ്. എന്നാൽ കേരളത്തിൽ ഇവയെല്ലാം ഒറ്റ കമ്പനിയ്ക്ക് കീഴിലാണ്.
നിലവിൽ വൈദ്യുത വിതരണത്തിന് കമ്പനികൾ ഇല്ലാത്ത സംസ്ഥനങ്ങളിൽ പ്രത്യേക ഉദ്ദേശ കമ്പനികൾ തുടങ്ങി വിതരണം ആ കമ്പനിയ്ക്ക് കീഴിലാക്കണം എന്നാണ് മാർഗനിർദേശം, അങ്ങനെയെങ്കിൽ കെഎസ്ഇബിയ്ക്ക് കീഴിൽ ഉത്പാദനവും പ്രസരണവും മാത്രമായി മാറും. എന്നാൽ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്.