Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീരജ് ചോപ്രയ്‌ക്ക് 2 കോടി, ഒളിമ്പിക്‌സ് മെഡൽ നേടിയ മറ്റ് താരങ്ങൾക്ക് ഒരു കോടി വീതം: വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ്

നീരജ് ചോപ്രയ്‌ക്ക് 2 കോടി, ഒളിമ്പിക്‌സ് മെഡൽ നേടിയ മറ്റ് താരങ്ങൾക്ക് ഒരു കോടി വീതം: വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ്
, ഞായര്‍, 8 ഓഗസ്റ്റ് 2021 (14:13 IST)
ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ്. ജാവലിൻ ത്രോയിലൂടെ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡലും ഇന്ത്യയുടെ ഏക സ്വർണവും നേടിയ നീരജ് ചോപ്രയ്ക്ക് രണ്ടുകോടി രൂപയും വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടിയ മറ്റ് താരങ്ങൾക്ക് ഒരു കോടി രൂപയുമായിരിക്കും ബൈജൂസ് നൽകുക.
 
ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ സ്വർണമടക്കം മൊത്തം 7 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. എല്ലാ കായിക ഇനങ്ങൾക്കും പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
 
കൊവിഡിന്റെ വെല്ലുവിളികൾക്കിടയിലും ഈ താരങ്ങളുടെ നേട്ടം പ്രചോദനമാണ്. രാജ്യത്തിന് ഇത് അഭിമാന നേട്ടമാണ്. രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്ത് പകരാൻ ഈ നേട്ടം നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബൈജൂസ് ഗ്രൂപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളെ ശല്യം ചെയ്യുന്ന പ്രാങ്ക് വീഡിയോ: കൊച്ചിയിൽ യൂട്യൂബറെ അറസ്റ്റ് ചെയ്‌തു