ബിജെപി ക്യാന്‍സറിന് സമം: പ്രകാശ് രാജ്
ജനാധിപത്യത്തെ സംരക്ഷിക്കണം, ബിജെപിയെ പിന്തുണയ്ക്കരുത്: പ്രകാശ് രാജ്
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രകാശ് രാജ്. ബിജെപി ക്യാന്‍സര്‍ പോലെയാണെന്നും ഇതിനെതിരെ ജനങ്ങള്‍ പോരാടി ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും പ്രകാശ് രാജ് ബെലഗാവിയില്‍ പറഞ്ഞു.
2019 ല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കര്‍ണ്ണാടകയിലെ അധികാരം പിടിച്ചെടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്‍ ഭരണം നിലനിര്‍ത്താനോ സാധിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ബെലഗാവിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചുമ, ജലദോഷം പനി എന്നിവ പോലെയാണ്. എന്നാല്‍ ബിജെപി അങ്ങനെയല്ല, ക്യാന്‍സറുപോലെയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ക്യാന്‍സറിനെതിരെ പോരാടി ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമത്വത്തിലും ജനാധിപത്യത്തിലുമല്ല ബിജെപി വിശ്വസിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ മാത്രമാണ്. ബിജെപി വാക്കുപാലിക്കുന്നില്ലെന്നും രാജ്യത്തെ പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിച്ചുപോകുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.