Publish Date: Fri, 22 Mar 2019 (14:39 IST)
Updated Date: Fri, 22 Mar 2019 (14:41 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജിനെതിരേ തെരഞ്ഞെടുപ്പ്
ചട്ടലംഘനത്തിന് കേസെടുത്തു. അനുമതിയില്ലാതെ മൈക്കുപയോഗിച്ച് പൊതുപരിപാടിയില്‍ വോട്ടഭ്യര്‍ഥിച്ച സംഭവമാണ് പരാതിക്ക് കാരണം.
ഈ മാസം 12ന് മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍ക്കിളില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ പ്രകാശ് രാജ് സംസാരിച്ചിരുന്നു. എഴുത്തുകാരും ആക്ടിവിസ്റ്റുകളും കലാകാരന്‍മാരും പങ്കെടുത്ത ചടങ്ങില്‍ താരം വോട്ട് അഭ്യര്‍ഥിച്ചുവെന്നാണ് ആരോപണം.
കബണ്‍ പാര്‍ക്ക് പൊലീസാണ് ബെംഗളൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയായ പ്രകാശ് രാജിനെതിരേ കേസെടുത്തത്. പ്രകാശ് രാജിന്റെ പ്രസംഗം റെക്കോഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന് ചിലര്‍ അയക്കുകയും ചെയ്‌തു.