സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പ്രകാശ് രാജ് എറിഞ്ഞ് പൊട്ടിച്ചു!
നടനെ കണ്ട ആരാധകന് സെൽഫിയെടുക്കാൻ മോഹം; ദേഷ്യം വന്ന താരം ഫോൺ എറിഞ്ഞുടച്ചു!
നമ്മൾ ആരാധിക്കുന്ന താരങ്ങളെ കണ്ടാൽ അവരുടെയൊപ്പം ഒരു സെൽഫിയെടുക്കാൻ ആഗ്രഹിക്കാത്തവർ കുറവല്ല. അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യും. ചിലർ മടിയോടെ ആണെങ്കിലും സമ്മതിക്കും. എന്നാൽ, തമിഴ് നടൻ പ്രകാശ് രാജ് ചെയ്തതറിഞ്ഞാൽ ആരുമൊന്ന് മൂക്കത്ത് വിരൽ വെയ്ക്കും.
ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പ്രകാശ് രാജിനെ കണ്ടപ്പോൾ സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ എറിഞ്ഞുടച്ചാണ് താരം ദേഷ്യം പ്രകടിപ്പിച്ചത്. ഒരുപാട് ആരാധകർ അദ്ദേഹത്തെ കാത്ത് എയർപോർട്ടിനു പുറത്തുണ്ടായിരുന്നു.
ഫോൺ എറിഞ്ഞുടച്ചതിൽ ദേഷ്യം വന്ന യുവാവ് പ്രകാശ് രാജിനോട് കയർത്തെങ്കിലും അപ്പോഴേക്കും പ്രകാശ് രാജ് കാറിൽ കയറി പോയി. സംഭവത്തെക്കുറിച്ച് യുവാവ് എയർപോർട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്ന് യുവാവ് പറയുന്നു.