Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരം; നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത്

കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരം; നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത്

കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരം; നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത്
ചെന്നൈ , ബുധന്‍, 8 നവം‌ബര്‍ 2017 (20:22 IST)
നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം നരേന്ദ്ര മോദി സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ തീരുമാനത്തെ പരിഹസിച്ച് നടനും സംവിധായകനുമായാ പ്രകാശ് രാജ് രംഗത്ത്. ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.

“പണക്കാര്‍ അവരുടെ പണത്തെ തിളങ്ങുന്ന പുതിയ നോട്ടുകളിലേക്ക് മാറ്റി. എന്നാല്‍ അതിന്റെ ആഘാതം നിസഹായരായ പാവപ്പെട്ടവരേയും അസംഘടിതരായ തൊഴിലാളികളെയും വട്ടം കറക്കി. നമ്മുടെ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കാന്‍ തയ്യാറാണോ? ”- എന്നുമായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

അതേസമയം, മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ കൂടുതല്‍ തകര്‍ച്ചകളിലേക്ക് നയിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

നോ​ട്ട് അ​സാ​ധു​വാ​ക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് 15 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യെ​ന്ന ക​ണ​ക്കു​ക​ളാണ് കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ​ൻ ഇ​ക​ണോ​മി(​സി​എം​ഐ​ഇ)​ പുറത്തു വിട്ടിരിക്കുന്നത്. ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള നാ​ലു മാ​സ​ങ്ങ​ളി​ൽ 15 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ നഷ്‌ടമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് അസാധുവാക്കല്‍ ജീവിതം തകര്‍ത്തെറിഞ്ഞു; തൊഴില്‍ നഷ്‌ടമായത് 15 ല​ക്ഷം പേ​ർ​ക്ക്