Publish Date: Tue, 29 May 2018 (20:00 IST)
Updated Date: Tue, 29 May 2018 (20:06 IST)
മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിന് അതൃപ്തി. ഇതേ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. ‘ഇതേ കുറിച്ച് പ്രണബ് മുഖര്‍ജിയോടു തന്നെ ചോദിക്കൂ. പ്രതികരിക്കാനില്ല എന്ന പ്രതികരണം മാത്രമേ ഞങ്ങള്‍ക്കുള്ളൂ‘. എന്നാണ് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞത്.
ജൂൺ ഏഴിന് ആർ എസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ നടക്കുന്ന പരിപാടിയിൽ പ്രണബ് മുഖർജി ആർ എസ് എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സമസാരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
എന്നാൽ പ്രണബ് മുഖർജിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണ് അറിയാൻ സധിക്കുന്ന വിവരം.
600ഓളം ആർ എസ് എസ് പ്രവർത്തകർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത സംസാരിക്കണം എന്ന് തങ്ങൾ പ്രണബ് മുഖർജിയോട് അഭ്യർത്ഥിച്ചതായും പരിപാടിയിൽ പങ്കെടുക്കാം എന്ന് അദ്ദേഹം സമ്മതം പറഞ്ഞതായും മുതിർന്ന ആർ എസ് എസ് നേതാവ് പറഞ്ഞു.