Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതം തീരുന്നില്ല, തളര്‍ന്നു വീണ യുവതി പ്രസവിച്ചു, കാരണക്കാരന്‍ കേന്ദ്രസര്‍ക്കാര്‍!

പണം പിൻവലിക്കാൻ കാത്തുനിന്ന യുവതി ബാങ്കിൽ പ്രസവിച്ചു

ദുരിതം തീരുന്നില്ല, തളര്‍ന്നു വീണ യുവതി പ്രസവിച്ചു, കാരണക്കാരന്‍ കേന്ദ്രസര്‍ക്കാര്‍!
കാൻപൂർ , ശനി, 3 ഡിസം‌ബര്‍ 2016 (19:22 IST)
നോട്ട് അസാധുവാക്കലിന്റെ ദുരിത അനുഭവങ്ങള്‍ അവസാനിക്കുന്നില്ല എന്നതിന്റെ മറ്റൊരു തെളിവുകൂടി. പണം പിൻവലിക്കാനായി ക്യൂവില്‍ മണിക്കൂറുകളോളം കാത്തുനിന്ന യുവതി ബാങ്കില്‍ പ്രസവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഉത്തർപ്രദേശിലെ കാൻപൂർ ദേഹത്ത് ജില്ലിലെ ബാങ്കിലാണ് സംഭവമുണ്ടായത്. ഭര്‍ത്താവ് മരിച്ചതിന്റെ നഷ്‌ടപരിഹാരത്തുക വാങ്ങാനായി ബാങ്കില്‍ എത്തിയതായിരുന്നു ഗര്‍ഭിണിയായ സർവേശയും ഭര്‍തൃമാതാവും. ഭര്‍തൃമാതാവും മറ്റ് രണ്ട് സ്‌ത്രീകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പണം പിൻവലിക്കാനായി ബാങ്കിന് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന മുപ്പതുകാരിയായ സർവേശ അവശനിലയി. പിന്നാലെ പ്രസവവേദനയും ആരംഭിച്ചതോടെ ഭര്‍തൃമാതാവടക്കമുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായി. ആംബുലന്‍സ് സംവിധാനം ലഭിക്കില്ലെന്ന് വ്യക്തമായതോടെ പ്രസവും ബാങ്കില്‍ തന്നെയാക്കുകയായിരുന്നു.

മോള്‍ക്ക് തളര്‍ച്ചയുണ്ടെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് ഭർതൃമാതാവ് പറഞ്ഞു. സുന്ദരിയായ ഒരു കുഞ്ഞിന് അവൾ ജന്മം നൽകിയതായും അവര്‍ പറഞ്ഞു. തുടർന്ന് സർവേശയെയും മകളെയും പൊലീസ് വാനിൽ ആശുപത്രിയിൽ എത്തിച്ചു. ഇക്കഴിഞ്ഞ സെപ്‌തംബറിലാണ് സർവേശയ്‌ക്ക് ഭർത്താവിനെ നഷ്‌ടപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരക്കാരായിരുന്നോ ?; ഒമ്പതിന് സ്വകാര്യ ബസ് സമരം