ജി20 ഉച്ചകോടിയുടെ ഭാഗമായ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതിനെതിരെ വിമര്‍ശനം. സെപ്റ്റംബര്‍ 9നും 10നും പ്രഗതി മൈതാനിയിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഭാരത മണ്ഡപത്തില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അത്താഴവിരുന്നാണ് സെപ്റ്റംബര്‍ 9 ശനിയാഴ്ച രാത്രി എട്ടുമണിക്ക് നടക്കുന്നത്.
രാഷ്ട്രപതിഭവനില്‍ നിന്നുള്ള ക്ഷണക്കത്തിലെ ഈ മാറ്റം ഇന്ത്യയില്‍ നിന്നും രാജ്യത്തിന്റെ പേര് ഭാരത് എന്നതിലേക് മാറ്റുമെന്നതിന്റെ സൂചനയാണെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം പാസാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് സൂചനയായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ട്വീറ്റും പലരും എടുത്തുകാണിക്കുന്നു. റിപ്പബ്ലിക് ഓഫ് ഭാരത് നമ്മുടെ സംസ്‌കാരം അമൃത് കാലത്തിലേക്ക് ധൈര്യസമേതം മുന്നേറുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നാണ് ഹിമന്ത ശര്‍മയുടെ ട്വീറ്റ്