രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ ദ്രൗപതി മുർമു ചരിത്രവിജയം കുറിച്ചപ്പോൾ പ്രതിപക്ഷത്ത് നിന്ന് അപ്രതീക്ഷിത വോട്ടുചോർച്ച. എൻഡിഎയ്ക്കുള്ള അംഗസംഖ്യയേക്കാൾ എംഎൽഎമാരുടെ വോട്ടുനേടാൻ ദ്രൗപതി മുർമുവിനായി. യശ്വന്ത് സിൻഹയെ പിന്തുണച്ച പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് പോലും വോട്ട് നേടാൻ ദ്രൗപതി മുർമുവിന് സാധിച്ചു. 64.03 ശതമാനം വോട്ടുകളാണ് ദ്രൗപതി മുർമു സ്വന്തമാക്കിയത്.
എൻഡിഎ പിന്തുണ പ്രഖ്യാപിക്കാത്ത കക്ഷികളിൽ നിന്ന് 17 എം പിമാരുടെയും 104 എംഎൽഎ മാരുറ്റെയും വോട്ടുകളാണ് മുർമുവിന് ലഭിച്ചത്. 8 പേർ വോട്ട് ചെയ്യാനും 15 വോട്ട് അസാധുവായും പാർലമെൻ്റിൽ 540 വോട്ടുകൾ മുർമുവിന് നേടാനായത് പ്രതിപക്ഷത്തിൻ്റെ വോട്ട്ചോർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എൽഡിഎഫും യുഡിഎഫും ഒരുപോലെ എതിർക്കുന്നകേരളത്തിൽ നിന്നും ഒരു വോട്ട് എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത് ഇപ്പോൾ തന്നെ ചർച്ചയായിരിക്കുകയാണ്.