Webdunia - Bharat's app for daily news and videos

Install App

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം, ഗവർണറുടെ ശുപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

Webdunia
ചൊവ്വ, 12 നവം‌ബര്‍ 2019 (15:48 IST)
രാഷ്ട്രീയ അനിശ്ചത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. പ്രധാന മന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത അടിയന്തര മന്ത്രിസഭാ യോഗത്തിൽ ഇക്കര്യത്തിൽ അന്തിമ തീരുമാനം എടുത്തതായാണ് ഉന്നത വൃത്തങ്ങളിൽനിന്നുമുള്ള റിപ്പോർട്ട്. ഇതുസംബന്ധിച്ച് വൈകാതെ രാഷ്ട്രതി വിജ്ഞാപനം പുറത്തിറക്കും എന്നാണ് സൂചന.
 
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണൺ ഭഗത് സിങ് കോഷിയാരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടി വേഗത്തിലാക്കിയത്. സർക്കാർ രൂപീകരിക്കുന്നതിന് ഗവർണർ എൻസിപിക്ക് അനുവദിച്ച സമയം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അവസാനിക്കും.
 
അതേസമയം സർക്കാർ രൂപീകരിക്കുന്നതിനായി കൂടുതൽ സമയം അനുവദിച്ചില്ല എന്ന് കാട്ടി ശിവസേന സുപ്രീം കോടതിയെ സമീപിക്കും. 105 എംഎൽഎമാരുള്ള ബിജെപിയെയാണ് ആദ്യം ഗവർണ മന്ത്രിസഭ രുപീകരിക്കാൻ ക്ഷണിച്ചത്. എന്നാൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങൾക്കാവില്ല എന്ന് ഞയറാഴ്ച ബിജെപി ഗവർണറെ അറിയിക്കുകയായിരുന്നു. തുടർന്ന്. 56 എംഎൽഎമാരുള്ള ശിവസേനയെ ക്ഷണിച്ചു. 24 മണിക്കൂറാണ് ശിവസേനക്ക് ഗവർണർ സമയം അനുവദിച്ചത്. 
 
ശിവസേന കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാകില്ല എന്ന് ഗവർണർ വ്യക്തമാക്കുകയായിരുന്നു. 54 എംഎൽഎ മാരുള്ള എൻസിപിക്ക് അനുവദിച്ച സമയം ചൊവ്വാഴ്ച രാത്രി 8 മണിയോടെ അവസാനിക്കും. 44 എംഎൽഎമാരാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിനുള്ളത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments