Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരന്റെ നാഗിൻ ഡാൻസ്, വധു ചെയ്തത് ഇങ്ങനെ !

വിവാഹ വേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരന്റെ നാഗിൻ ഡാൻസ്, വധു ചെയ്തത് ഇങ്ങനെ !
, ചൊവ്വ, 12 നവം‌ബര്‍ 2019 (14:21 IST)
ചടങ്ങുകൾക്കിടെ വരൻ മദ്യ ലഹരിയിൽ നൃത്തം ചവിട്ടിയതോടെ വിവാഹത്തിൽനിന്നും പിൻമാറി വധു. പിന്നീട് വിവാഹ വേദിയിൽ നടന്നത് നാടകീയ സംഭവങ്ങളാണ്. ഉത്തർപ്രദേശിൽ ലംഖീപൂരിലെ മൈലാനിയിലാണ് വിവാഹ വേദി വലിയ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ചത്.
 
ഇരുവരും മാലകൾ കൈമാറിയ ശേഷം വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ. മദ്യ ലഹരിയിലായിരുന്ന വരൻ വിവാഹ വാദ്യങ്ങളുടെ സംഗീതത്തോടൊപ്പം നാഗിൻ നൃത്തം കളിക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ വധു വിവാഹത്തിന് തല്ല്‌പര്യമില്ല എന്ന് വിളിച്ചുപറഞ്ഞു.
 
വിവാഹം കഴിക്കാൻ തയ്യാറല്ല എന്ന് വധു തീർത്തുപറഞ്ഞതോടെ വരൻ യുവതിയുടെ മുഖത്തടിച്ചു. പിന്നീട് ബന്ധുക്കൾ തമ്മിൽ വലിയ കയ്യാങ്കളി തന്നെ ഉണ്ടായി. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. വിവാഹത്തിനായി നൽകിയ സമ്മാനങ്ങൾ വരന്റെ വീട്ടുകാർ തിരികെ നൽകാൻ തയ്യാറായതോടെയാണ് കേസൊന്നുമില്ലാതെ സംഭവം അവസാനിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ല പിന്നെ, ചക്ക തിന്നാൻ കൊതി തോന്നൂല്ലെ, കാട്ടുകൊമ്പന് ചക്കയോടുള്ള പ്രേമം കണ്ടോളു, വീഡിയോ !