Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, ബി പി സി എല്ലിന്റെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Webdunia
ഞായര്‍, 27 ജനുവരി 2019 (10:11 IST)
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും.  കൊച്ചിൻ റിഫൈനറിയിലാണ് പ്രാധാനമന്ത്രിയുട ആദ്യ പരിപാടി. ബി പി  സി എല്ലിന്റെ വിവിധ പാദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. ഉച്ചക്ക് 1.55നാണ് കൊച്ചി നാവികസേനാ ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തുക. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രാധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് പ്രാധാന്യം ഏറെയാണ്.
 
നാവിക ആസ്ഥാനത്തുനിന്നും ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് മൈതാനത്ത് എത്തും ഇവിടെ നിന്നും റോഡ് മാർഗമാവും പ്രധാനമന്ത്രി റിഫൈനറിയിലേക്ക് പോവുക. റിഫൈനറയിലെ  വിവിധ പരിപാടികൾക്ക് ശേഷം വൈകിട്ട് 4.15ഓടെ ത്യശൂർ തേക്കിൻ‌കാട് മൈതാനിയിൽ യുവമോർച്ച സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും.
 
സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അഞ്ചുമണിയോടെ പ്രധാനമന്ത്രി കൊച്ചിയിലേക്ക് തന്നെ തിരികെയെത്തും. അവിടെനിന്നും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും. കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. ഒരു മാസത്തിനിടെ ഇത് രാണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

29ാമത് ഐഎഫ്എഫ്‌കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായിക ആന്‍ ഹുയിക്ക്

നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകവെ വീണു; ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

അടുത്ത ലേഖനം
Show comments