Webdunia - Bharat's app for daily news and videos

Install App

തടവുകാരനെ മര്‍ദ്ദിച്ച് അവശനാക്കി ശരീരത്തില്‍ ‘ഓം’ ചാപ്പകുത്തി; ഗുരുതരമായ സംഭവമെന്ന് കോടതി

Webdunia
ശനി, 20 ഏപ്രില്‍ 2019 (09:24 IST)
ജയില്‍ ജീവനക്കാര്‍ ശരീരത്തില്‍ ‘ഓം’ ചാപ്പ കുത്തിയതായി തടവുകാരന്റെ ആരോപണം. തിഹാർ ജയിലില്‍ ജുഡീഷ്യൽ തടവില്‍ കഴിയുന്ന ന്യൂഡൽഹി സ്വദേശി നബീർ ആണ് കാർകർദൂമ മജിസ്​ട്രേറ്റ്​ കോടതിയിൽ ഇക്കാര്യം പറഞ്ഞത്.

ജീവനക്കാർ ലോഹം പഴുപ്പിച്ച്  ‘ഓം’ ചാപ്പ കുത്തുകയായിരുന്നു. ക്രൂര മര്‍ദ്ദനമാണ് ജയില്‍ ജീവനക്കാരില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത്. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുന്നത് പതിവായിരുന്നുവെന്നും വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നബീർ ആരോപിച്ചു.

ഷര്‍ട്ട് അഴിച്ചു മാറ്റി ചാപ്പ കുത്തിയതും മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഇയാള്‍ കോടതിയെ കാണിച്ചു. ഗുരുതരമായ ആരോപണമാണിതെന്നും അടിയന്തര നടപടി വേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

നബീറിന്റെ ആരോപണം അന്വേഷിക്കാൻ തിഹാർ ജയിൽ അധികൃതരോട്​ആവശ്യപ്പെട്ട മജിസ്ട്രേറ്റ്​ 24 മണിക്കൂറിനകം മറുപടി നൽകാനും നിർദേശിച്ചു. നബീറിനെ ജയിൽ മാറ്റാനും ഉത്തരവിട്ടു​.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments