Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗ്നരായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന്; പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു!

നഗ്നരായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന്; പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു!
ഹൈദരാബാദ് , വ്യാഴം, 18 ഏപ്രില്‍ 2019 (14:49 IST)
നഗ്നരാകാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഹൈദരാബാദിലെ നാരായണ ഗുഡയിലാണ് സംഭവം.

ഈ മാസം പതിനഞ്ചിനാണ് അധ്യാപകനെതിരെ 21കാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ഥികളും വസ്‌ത്രങ്ങള്‍ മാറി നഗ്നരാകാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. ലൈംഗിക പരാമര്‍ശം നടത്തി എന്നീ എന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ പരാതിയെ തുടന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അദ്ധ്യാപകനെതിരെ സെക്ഷൻ 501പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. നാരായൺ ഗുഡി പൊലീസ് സ്‌റ്റേഷന്‍ പരിസരത്താണ് നൃത്ത ക്ലാസ് നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുണ്ട നിറം, സൌന്ദര്യമില്ല, ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ചുട്ടുകൊന്നു