Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇനി കോൺഗ്രസിൽ തുടരുന്നത് എന്റെ ആത്മാഭിമാനവും അന്തസും വിട്ടുവീഴ്ച ചെയ്യുന്നതിനു തുല്യമായിരിക്കും'; പാർട്ടി വിട്ട കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി ശിവസേനയിൽ ചേർന്നു

കോൺഗ്രസ് നേതാക്കൾക്കെതിരെ രുക്ഷമായ ആരോപണങ്ങളുമായും നേരത്തെ പ്രിയങ്ക രംഗത്തെത്തിയിരുന്നു.

'ഇനി കോൺഗ്രസിൽ തുടരുന്നത് എന്റെ ആത്മാഭിമാനവും അന്തസും വിട്ടുവീഴ്ച ചെയ്യുന്നതിനു തുല്യമായിരിക്കും'; പാർട്ടി വിട്ട കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി ശിവസേനയിൽ ചേർന്നു
, വെള്ളി, 19 ഏപ്രില്‍ 2019 (14:06 IST)
എഐസിസി വക്താവും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു. ദിവസങ്ങളായി തുടരുന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രിയങ്ക ചതുർവേദിയുടെ നടപടി. പാർട്ടി പദവികളും പ്രാഥമിക അംഗത്വവും പ്രിയങ്ക ചതുർവേദി രാജി വച്ചു. രാജി കത്ത് നേതൃത്വത്തിന് കൈമാറി. ഇതിന്റെ സ്ഥിരീകരണം എന്ന നിലയിൽ ട്വിറ്ററിലെ തന്റെ ബയോ ഇവർ മാറ്റം വരുത്തി. എഐസിസി ദേശീയ വക്താവ് എന്ന രേഖപ്പെടുത്തിയിരുന്നതാണ് ഇവർ തന്റെ അക്കൗണ്ടിൽ നിന്നും നീക്കിയത്. പാർട്ടി വിട്ടതോടെ പ്രിയങ്ക ശിവസേനയിൽ ഇന്നു ചേരും.
 
അത്യന്തം ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതെന്ന് പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി. എല്ലാവര്‍ക്കും ആശംസ നേരുന്നുവെന്നും തന്നെ പിന്തുണച്ചവര്‍ക്കും കൂടെനിന്നവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ രാജിക്കത്തിൽ കുറിച്ചു.ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മാന്യതക്കും സ്വാഭിമാനത്തിനും നല്‍കേണ്ട വിലയാകുമെന്ന് എഐസിസിക്ക് നല്‍കിയ രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കി. പാര്‍ട്ടിക്കകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് എനിക്കെതിരെ മോശം പെരുമാറ്റമുണ്ടായപ്പോള്‍ പാര്‍ട്ടി അവഗണിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്ക് നേരെയുള്ള പാര്‍ട്ടിയുടെ സമീപനമാണ് രാജിവെക്കാന്‍ പ്രേരിപ്പിച്ചതെന്നും കത്തില്‍ വ്യക്തമാക്കി. 
 
കോൺഗ്രസ് നേതാക്കൾക്കെതിരെ രുക്ഷമായ ആരോപണങ്ങളുമായും നേരത്തെ പ്രിയങ്ക രംഗത്തെത്തിയിരുന്നു. നേതാക്കൾ മോശമായി പെരുമാറാൻ ശ്രമിച്ചെന്നായിരുന്നു അരോപണം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹച്യത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന നീക്കമാണ് പാർട്ടി ദേശീയ വക്താക്കളിൽ ഒരാളായിരുന്നു പ്രിയങ്ക ചതുർവേദിയുടെത്. അതേസമയം, പ്രിയങ്ക ചതുർവേദി ബിജെപിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
 
തന്നോട്​ മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്തിയറിയിച്ച് കഴിഞ്ഞ ദിവസം​ പ്രിയങ്ക പ്രതികരിച്ചിരുന്നു. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്നായിരുന്നു​ പ്രിയങ്കയുടെ ട്വീറ്റ്. പാർട്ടിക്ക് വേണ്ടി താന്‍​ നിരവധി വിമർശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിർത്താൻ പോലും പാർട്ടി തയ്യാറാകുന്നില്ലെന്നത്​ സങ്കടകരമാണെന്നും പ്രിയങ്ക ചതുർവേദി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, സംവിധായകൻ രാംഗോപാൽ വർമ കുടുങ്ങി