Select Your Language

Notifications

webdunia
webdunia
webdunia
webdunia

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 നവം‌ബര്‍ 2024 (20:54 IST)
ഇന്ന് നമുക്ക് പബ്ലിക് വൈഫൈ പലയിടങ്ങളിലും ലഭ്യമാണ്. സര്‍ക്കാരുകള്‍ തന്നെ നമുക്ക് പബ്ലിക് വൈഫൈ ആശുപത്രികളിലും റെയില്‍വേ സ്റ്റേഷനിലും ബസ്റ്റോപ്പുകളിലും ഒക്കെ നല്‍കി വരുന്നുണ്ട്. ഇത് ഫ്രീ ആയതുകൊണ്ട് ഉപയോഗിക്കാന്‍ എളുപ്പമായതുകൊണ്ടും പലരും പബ്ലിക് വൈഫൈ ഉപയോഗിക്കുന്നുണ്ട്. പബ്ലിക് വൈഫൈ ഉപയോഗിക്കാനായി ഇത്തരം സ്ഥലങ്ങളില്‍ പോയിരിക്കുന്നവരും ഉണ്ട്. ഇതുകൂടാതെ പല ഹോട്ടലുകളിലും നമുക്ക് പബ്ലിക് വൈഫൈ ലഭ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോള്‍ പല സെക്യൂരിറ്റി പ്രോബ്ലംസും ഉണ്ടാകാറുണ്ട്. പബ്ലിക് വൈഫൈ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്നതുകൊണ്ടുതന്നെ ഇതുമായി കണക്ട് ചെയ്യുന്നവരില്‍ നിന്നും വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഹാക്കേര്‍ഴ്‌സിനും എളുപ്പമായിരിക്കും. അതുവഴി നിങ്ങളുടെ ഫോണിലെയും ലാപ്‌ടോപ്പിലെയും മറ്റും പ്രധാനപ്പെട്ട വിവരങ്ങള്‍ അവര്‍ക്ക് ചോര്‍ത്തിയെടുക്കാനാകും. 
 
നിങ്ങളുടെ ലോഗിന്‍ ഐ ഡി , പാസ്വേഡ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ വിവരങ്ങള്‍ അങ്ങനെ തുടങ്ങി പലവിവരങ്ങളും ഹാക്കേഴ്‌സിന് വളരെ എളുപ്പത്തില്‍ ശേഖരിക്കാന്‍ ആകും. അതുകൂടാതെ നിങ്ങളുടെ ഫോണില്‍ വൈറസുകളോ മറ്റു മാല്‍വെയറുകളോ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും. ഇന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സൈബര്‍ തട്ടിപ്പുകളില്‍ തട്ടിപ്പിനിരയായ പലരും പബ്ലിക് വൈഫൈ ഉപയോഗിച്ചിരുന്നവരാണ്. അതോടൊപ്പം തന്നെ പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോള്‍ ഫോണില്‍ പല മാറ്റങ്ങളും സംഭവിക്കുന്നതായും അനുഭവസ്ഥര്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോള്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ച ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു